എഫ്‌സിആര്‍എ നിയമഭേദഗതി വര്‍ഷകാല സമ്മേളനത്തില്‍; ലിസ്റ്റ് ചെയ്ത്‌ ഏഴ് ബില്ലുകള്‍

ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചർച്ചയ്ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു.
Loksabha
Loksabha
Edited By:
Updated on
1 min read

ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ പരിഗണനയ്ക്കെടുത്തേക്കും, ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ എഫ്സിആർഎ ഭേദഗതി ബിൽ അടക്കം 7 ബില്ലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിഗണനയ്ക്കെടുത്ത് പാസാക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചർച്ചയ്ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു. ബില്ലിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നെങ്കിലും ബില്ലിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ഉചിതമായ സമയത്ത് അവതരിപ്പിക്കുമെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ ഭേദ​ഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു, പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർഥിച്ചിരുന്നു.

Loksabha
പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്
Loksabha
'മകൾ വളരുമ്പോൾ പിതാവിന്റെ മടിത്തട്ടിൽ നിന്ന് മാറിയേക്കാം, എന്നാൽ ആ ഹൃദയത്തിൽ നിന്ന് അകലില്ല'; മകളെ പീഡിപ്പിച്ച പിതാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
Loksabha
ഹജ്ജ് അപേക്ഷ തീയതി നീട്ടണം; കോഴിക്കോട് വലിയ വിമാനങ്ങള്‍ അനുവദിക്കണം; മന്ത്രി എന്‍ ഷംസുദ്ദീന്‍

Govt Lists Bills To Amend FCRA Act, Introduce Prevention Of Insults To National Honour Act

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com