തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം. അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഗൗരിയമ്മയുടെ മൃതദേഹത്തില്‍ സിപിഎം നേതാക്കളായ എംഎ ബേബി, എ വിജയരാഘവന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചെമ്പതാക പുതപ്പിച്ചു. കോവിഡ് നിയന്ത്രണം നിലനില്‍ക്കെ നൂറ് കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തിയത്.
കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് സിപിഎം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് കെ.ആര്‍.ഗൗരിയമ്മയെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
കടുത്ത പോലീസ് പീഢനങ്ങളും ജയില്‍ വാസവും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1957 ല്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദീര്‍ഘകാലം നിയമസഭാഗംമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിതകൂടിയാണ്. ആ നിലയില്‍ തന്നെ ഏല്‍പ്പിച്ച പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഗൗരിയമ്മയ്ക്കായി.
ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് കെ.ആര്‍.ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവര്‍ നിറഞ്ഞ പ്രതിബന്ധത പുലര്‍ത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates