guruvayur festival
സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ഭഗവാൻ എഴുന്നള്ളിയപ്പോൾ

'പാപദോഷങ്ങള്‍ നീക്കി ഐശ്വര്യം'; ഗുരുവായൂരപ്പന്‍ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി, ഭക്തിസാന്ദ്രം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിശേഷാല്‍ ചടങ്ങുകളില്‍ പ്രധാനമായ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ഭഗവാന്‍ എഴുന്നള്ളി
Published on

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിശേഷാല്‍ ചടങ്ങുകളില്‍ പ്രധാനമായ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ഭഗവാന്‍ എഴുന്നള്ളി. രാത്രിയിലെ ശ്രീഭൂതബലിക്കു ശേഷമാണ് ഭഗവാന്റെ തിടമ്പ് സ്വര്‍ണപഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചത്.

നെറ്റിപ്പട്ടം, ആലവട്ടം, വെണ്‍ചാമരം എന്നിവ കൊണ്ട് അതീവ സുന്ദരമായി അലങ്കരിച്ച പൊന്‍മണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചാണ് ഭഗവാനെ എഴുന്നള്ളിച്ചു ഇരുത്തിയത്. ഉത്സവബലി നടക്കുന്ന ദിവസങ്ങളില്‍ ഭഗവാന്‍ ശ്രീലകത്തിന് പുറത്ത് ദര്‍ശനം നല്‍കുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്. നൂറുകണക്കിന് ഭക്തരാണ് ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രമുറ്റത്ത് തടിച്ചുകൂടുന്നത്.

guruvayur festival
പഴയ ആലില കണ്ണന്റെ ചുമര്‍ ചിത്രം കാണാനാഗ്രഹമുണ്ടോ?; ഗുരുവായൂരില്‍ അമൂല്യ ചിത്രങ്ങളുടെ പ്രദര്‍ശനം

പഴുക്കാമണ്ഡപത്തിലെ ഭഗവാനെ ദര്‍ശിക്കുന്നത് സകല പാപദോഷങ്ങളും നീക്കി ഐശ്വര്യം നല്‍കുമെന്ന വിശ്വാസമുള്ളതിനാല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഉത്സവ ചടങ്ങുകള്‍ തുടരും.

guruvayur festival
ആറ്റുകാല്‍ പൊങ്കാല; ക്രമീകരണം ഇങ്ങനെ, അറിയാം പൊലീസിന്റെ നിര്‍ദേശങ്ങള്‍
Summary

guruvayur festival, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com