ഇനി വട്ടവട കാണാന്‍ പണം കൊടുക്കണം, എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി; നിരക്ക് 100 രൂപ വരെ

ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടവട സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം
Vattavada
Vattavadafacebook
Edited By:
Updated on: 
1 min read

മൂന്നാര്‍: ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടവട സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം. സന്ദര്‍ശകര്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നതു വ്യാപകമായതോടെ, ഇവ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ വേതനത്തിനായാണ് ഫീസ് ഏര്‍പ്പെടുത്തിയത്. 30 രൂപ മുതല്‍ നൂറ് രൂപ വരെയാണ് നിരക്ക്.

വട്ടവടയുടെ പ്രവേശനകവാടമായ ഊര്‍ക്കാടില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത ചെക്‌പോസ്റ്റ് സ്ഥാപിച്ചു. സന്ദര്‍ശകര്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണ്, ഇവ ശേഖരിക്കുന്നതിനു നിയോഗിക്കപ്പെട്ടവരുടെ വേതനത്തിനായി ഫീസ് ഈടാക്കാന്‍ തുടങ്ങിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി സൂര്യരാജ് പറഞ്ഞു.

ചെക്‌പോസ്റ്റില്‍ ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം ശേഖരിക്കാന്‍ സഞ്ചികളും നല്‍കും. മടക്കയാത്രയില്‍ മാലിന്യങ്ങള്‍ കൈമാറാം. ഇരുചക്ര വാഹനങ്ങള്‍ക്ക് 30 രൂപയാണ് പ്രവേശന ഫീസ്. കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്കും 50 രൂപയും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് 100 രൂപയുമാണ് ഫീസ്.

Vattavada
ദീപാവലിക്ക് തിരക്ക് ഇല്ലാതെ നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
Vattavada
മൂന്ന് ചക്രവാതച്ചുഴികള്‍; ഞായാറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

have to pay to visit Vattavada; an entry fee has been introduced, with rates up to 100

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER