Headmaster suspended for POCSO case accused Mukesh M Nair's participation in school opening ceremony
Mukesh M NairSocial Media

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിഎസ് പ്രദീപ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Published on

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുകേഷ് എം നായര്‍ (Mukesh M Nair)പങ്കെടുത്ത സംഭവത്തില്‍ പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍. പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിഎസ് പ്രദീപ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും അത്തരം സാഹചര്യം ഉണ്ടായതില്‍ പ്രദീപ് കുമാറിനു ജാഗ്രതക്കുറവുണ്ടായെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ഫോര്‍ട്ട് ഹൈസ്‌കൂള്‍ മാനേജര്‍ പി ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രധാനാധ്യാപകന്‍ വിദ്യാഭ്യാസമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

സ്‌കൂളിലെ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുന്ന ഒരു സന്നദ്ധസംഘടനയാണ് വിവാദവ്യക്തിയെ ചടങ്ങിലേക്കു കൊണ്ടുവന്നതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. സഹസംഘാടകരായ ജെസിഐ പിന്നീട് മാപ്പു പറഞ്ഞ് കത്തു നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com