'ശരിയായ സ്ഥലത്തും സമയത്തും അനുവദിക്കും', കേരളത്തില്‍ എയിംസ് വരുമെന്ന് ജെ പി നഡ്ഡ

കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
J P Nadda
J P Naddax
Updated on
1 min read

കൊല്ലം: കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

J P Nadda
കോളറില്‍ കാമറ, ചെവിയില്‍ ബ്ലൂടൂത്ത്; പിഎസ്‌സി പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി, ഉദ്യോഗാര്‍ഥി പിടിയില്‍

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയ തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് നഡ്ഡ പാര്‍ട്ടി യോഗത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. ആലപ്പുഴയില്‍ എയിംസ് വേണമെന്നും അവിടെ അല്ലെങ്കില്‍ തൃശൂരില്‍ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ എയിംസ് ഇന്ന ജില്ലയില്‍ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിര്‍ബന്ധമില്ലെന്ന് എം ടി രമേശ് പറഞ്ഞിരുന്നു.

J P Nadda
Today's top 5 news- എംപുരാൻ ചോര്‍ന്നത് എവിടെ നിന്ന്?, സഹായഹസ്തവുമായി ഇന്ത്യ, ഉത്തരക്കടലാസുകൾ കാണാനില്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തര്‍ക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ പിന്തുണച്ച് മണ്ഡലം എംപിയായ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.

Summary

Health Minister J P Nadda says that AIIMS will be allotted to Kerala on time: AIIMS Kerala location is still under discussion but confirmed by the central minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com