പ്രണയബന്ധത്തിന്റെ പേരില്‍ അച്ഛന്‍ വിഷം കൊടുത്ത മകള്‍ മരിച്ചു

ആലുവ ആലങ്ങാട് സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


കൊച്ചി: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ എറണാകുളം ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു. ആലുവ ആലങ്ങാട് സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കുട്ടിയുടെ വായില്‍ കളനാശിനി ഒഴിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER