ഓണാവധിക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? വയനാട്ടില്‍ ഒരു ദിവസമെടുത്ത് പോയിവരാവുന്ന സ്ഥലങ്ങള്‍ ഇതാ...

Here are the places you can visit in a day in Wayanad.
കര്‍ലാട് തടാകംFACEBOOK
Updated on
1 min read

ണാവധിക്ക് നാട്ടിലെത്തുമ്പോള്‍ കുടുംബത്തിനൊപ്പം യാത്ര പോകാന്‍ തയാറെടുക്കകയാണോ? ഒരു ദിവസം കൊണ്ട് മടങ്ങി വരാന്‍ കഴിയുന്ന വയനാട്ടിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. ബോട്ടിങ്ങും സുഗന്ധവ്യഞ്ജനത്തോട്ടങ്ങളും പച്ചപ്പും കോടമഞ്ഞുമൊക്കെ ആസ്വദിക്കാന്‍ മികച്ച സമയമാണിത്.

കര്‍ലാട് തടാകം

വയനാട്ടിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണിത്. വൈത്തിരിയില്‍ നിന്ന് 8 കി മീ. അകലെയാണ് ഈ കര്‍ലാട് തടാകം. ബോട്ടിങ്ങിനും ചൂണ്ടയിടലിനുമെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. ഈ തടാകത്തിനരികിലേക്ക് സാഹസിക നടത്തത്തിനുമുള്ള സാധ്യതകളുള്ളതിനാല്‍ അഡ്വഞ്ചര്‍ ആക്ടിവിറ്റികളോട് താത്പ്പര്യമുള്ളവര്‍ക്കും കര്‍ലാടിലേയ്ക്ക് വരാം. കൂടാതെ ഇവിടെ എത്തുന്നവര്‍ക്ക് 3 കി.മീ അകലെ ബാണാസുര സാഗര്‍ അണക്കെട്ടും സന്ദര്‍ശിക്കാം.

ലക്കിടി

കോഴിക്കോട് നിന്ന് 55 കി. മീറ്ററും വൈത്തിരിയില്‍ നിന്ന് വെറും 5 കിലോ മീറ്ററും അകലെയാണ് ലക്കിടിയുള്ളത്. കോഴിക്കോട് - മൈസൂര്‍ പാതയില്‍ താമരശ്ശേരി ചുരം കഴിഞ്ഞാല്‍ ആദ്യത്തെ ജനവാസകേന്ദ്രമാണിത്. വയനാട്ടിലേക്കുള്ള ഈ പ്രവേശനകവാടം മലനിരകളും തോട്ടങ്ങളും വനവും അടങ്ങുന്ന സമ്മിശ്ര പ്രകൃതിയുടെ നേര്‍ക്കാഴ്ചകളാണ് തുറന്നിടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ചെറു അരുവികളുമുണ്ട്. റിസോര്‍ട്ടുകളും പ്ലാന്റേഷന്‍ സ്റ്റേകളും ലക്കിടിയിലുണ്ട്.

പൂക്കോട് തടാകം

കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണിത്. വൈത്തിരിയില്‍ നിന്ന് 3 കിമീ സഞ്ചരിച്ചാല്‍ പൂക്കോട് തടാകത്തിലെത്താം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. സ്വാഭാവിക വനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു തടാകമായതിനാല്‍ സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണിത്. കയാക്കിങ്, വഞ്ചി തുഴയല്‍, പെഡല്‍ ബോട്ടിങ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാര്‍ക്ക്, കരകൗശല, സുഗന്ധ വ്യജ്ഞന വില്പനശാലകള്‍ എന്നിവ ഇവിടെയുണ്ട്. തടാകത്തിനു ചുറ്റുമുള്ള നടപ്പാത സഞ്ചാരികളെ ആകര്‍ഷിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുക.

തുഷാരഗിരി വെള്ളച്ചാട്ടം

വയനാടെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന മനോഹരമായ ഒരു സ്‌പോട്ടാണ് തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടമുള്ളത്. . സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴിയിലൂടെ സഞ്ചരിച്ചാല്‍ വൈത്തിരിയിലെത്താം.

Summary

Wayanad one day trip, karlad lake, lakkidi view point, pookode lake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com