ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്
Guruvayur temple
Guruvayur templeഫയല്‍
Updated on
1 min read

കൊച്ചി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി.

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം.

Guruvayur temple
ഈജിപ്തിലെ ശൈഖുല്‍ അസ്ഹറുമായി കൂടിക്കാഴ്ച്ച നടത്തി പേരോട് അബ്ദുറഹ്മാന്‍ സഖാഫി

സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ​ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക പരി​ഗണന നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Guruvayur temple
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ ഐസിപി അംഗീകാരം, ക്രൂ ചെയ്ഞ്ചും ചരക്കുനീക്കവും എളുപ്പം
Summary

The High Court has asked the government to consider increasing the darshan hours at the guruvayur temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com