സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

സർക്കാരിന് അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കാം; സസ്‌പെൻഷന് പിന്നിലെ സാഹചര്യം വിശദീകരിക്കാൻ നിർദ്ദേശം
Kerala High court
കേരള ഹൈക്കോടതി ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സ്‌കൂൾ ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സസ്പെൻഷനിലായ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. സർക്കാറിന്റെ അധികാരപരിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അന്വേഷണം നടത്തി സർക്കാരിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും വിലയിരുത്തി.

Kerala High court
'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

ഏത് പ്രത്യേക സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി നൽകിയ എൽ.പി വിഭാഗം 'ഫ്രീഡം ക്വിസ്' മത്സരത്തിനുള്ള ചോദ്യാവലിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. "ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?" എന്ന ചോദ്യത്തിന് ഉത്തരമായാണ് വിഡി സവർക്കറുടെ പേര് നൽകിയിരുന്നത്. ചരിത്രവസ്തുതകൾക്ക് നിരക്കാത്ത ചോദ്യം തയാറാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ ഗുരുപ്രസാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

Kerala High court
തുക തിരിച്ചടക്കേണ്ട! വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം
Kerala High court
ലഹരിക്കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം, പക്ഷേ എന്റെ സോഷ്യൽ മീഡിയ ടീമിൻറെ ഭാഗമല്ല; വി ഡി സതീശൻ
Kerala High court
രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ 'ഓപ്പറേഷൻ തൂഫാൻ' നോഡൽ ഓഫീസറെ മാറ്റി; ഐജി ആർ നിശാന്തിനിക്ക് പകരം ചുമതല
Summary

The Kerala High Court has refused to stay the suspension of teacher Guruprasad, who prepared a controversial school quiz question praising VD Savarkar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
Kerala High Court
Kerala High Court
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com