തുക തിരിച്ചടക്കേണ്ട! വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

ശരിയായ ജനലുകള്‍/ വാതിലുകള്‍ മേല്‍ക്കൂര ഫ്ളോറിംങ് /ഫിനിഷിംങ്/ പ്ലംബിംങ്ങ്/സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്
Imbichi Bava Housing Scheme
Imbichi Bava Housing Scheme ₹50,000 Assistance for Minority Womenai
Edited By:
Updated on
1 min read

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ശരിയായ ജനലുകള്‍/ വാതിലുകള്‍ മേല്‍ക്കൂര ഫ്ളോറിംങ് /ഫിനിഷിംങ്/ പ്ലംബിംങ്ങ്/സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്

Imbichi Bava Housing Scheme
ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍-കുടംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ,അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

Imbichi Bava Housing Scheme
ശുചികരണത്തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

Imbichi Bava Housing Scheme
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളില്‍ നിന്നോ / സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ / പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.

Imbichi Bava Housing Scheme
വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാല്‍ മുഖാന്തിരം അപേക്ഷിക്കാം.

അപേക്ഷാ ഫാറം- www.mwdscholarship.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍-10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2300523,24, 2302090

Imbichi Bava Housing Scheme
12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...
Imbichi Bava Housing Scheme
മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം
Imbichi Bava Housing Scheme
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Summary

Imbichi Bava Housing Scheme ₹50,000 Assistance for Minority Women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com