വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും.
Kerala Scholarship
Kerala Agricultural Workers Welfare Fund Education Aid Applications Openfile
Edited By:
Updated on
1 min read

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 2025-26 വർഷത്തെ S.S.L.C/ T.H.S.L.C പരീക്ഷയിൽ 75 ഉം അതിൽ കൂടുതലും പോയിന്റ് നേടിയവരും PLUS TWO/ V.H.S.E പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

Kerala Scholarship
വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

S.S.L.C/ T.H.S.L.C പരീക്ഷയിൽ 70 പോയിന്റും അതിൽ കൂടുതലും PLUS TWO/ V.H.S.E പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച SC/ST വിഭാഗം വിദ്യാർഥികളുടെ മാതാപിതാക്കൾ ജാതി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും.

Kerala Scholarship
ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (സർക്കാർ/ എയ്ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Kerala Scholarship
വിദ്യാഭ്യാസ സഹായം നേടാം; അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് അവസരം
Kerala Scholarship
ക്ഷീരദീപം- വിദ്യാഭ്യാസ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം
Kerala Scholarship
12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...

Kerala Agricultural Workers Welfare Fund Education Aid Applications Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com