ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം
Higher Secondary School Lab Assistant Dies After Falling From Train
എം എം മഹേശന്‍
Edited By:
Updated on
1 min read

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം എം മഹേശന്‍ (54) ആണ് മരിച്ചത്. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കിടെ വെള്ളിയാഴ്ച രാത്രി എടക്കാട് വെച്ചായിരുന്നു അപകടം.

Higher Secondary School Lab Assistant Dies After Falling From Train
ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം പാര്‍ട്ടിക്ക് അറിയില്ല, വിശദീകരിക്കേണ്ടത് ദേവസ്വം മന്ത്രി: സണ്ണി ജോസഫ്

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ സ്‌കൂളിലും ഒരു മണി മുതല്‍ നാലുമണിവരെ വെള്ളിക്കില്‍ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനം. സംസ്‌കാരം കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍. അച്ഛന്‍ പരേതനായ സി സി കരുണാകരന്‍ നമ്പ്യാര്‍ (റിട്ട.പ്യൂണ്‍. മൂത്തേടത്ത് സ്‌കൂള്‍) അമ്മ എം എം ശാരദ

Higher Secondary School Lab Assistant Dies After Falling From Train
ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം പാര്‍ട്ടിക്ക് അറിയില്ല, വിശദീകരിക്കേണ്ടത് ദേവസ്വം മന്ത്രി: സണ്ണി ജോസഫ്

ഭാര്യ ബീന കെ പി (ലാബ് അസിസ്റ്റന്റ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മക്കള്‍ കെ പി അഭിഷേക്, കെ പി ദേവിക (വിദ്യാര്‍ഥി മംഗലാപുരം), സഹോദരങ്ങള്‍ ഉമേഷ് എം എം (കച്ചവടം കാഞ്ഞിലേരി), മായ എംഎം. മധു എം എം (അധ്യാപകന്‍ കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസ്).

Summary

Higher Secondary School Lab Assistant Dies After Falling From Train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com