മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

Mohammed Shiyas in Sobha yathra
മുഹമ്മദ് ഷിയാസ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ആര്‍വി ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍. ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍വി ബാബുവിന്‍റെയും കെപി ശശികലയുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടി എന്നാണ് ആര്‍വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല മാതൃകയെന്ന് ശശികല പോസ്റ്റില്‍ പറഞ്ഞു.

ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണി. നബിദിനമായാലും ശ്രീകൃഷ്ണ ജയന്തിയായാലും ഓണമോ ക്രിസ്മസോ പെരുന്നാളോ ആയാലും അവർക്ക് ഭേദചിന്ത അരുത്.

ഗണേശോത്സവങ്ങളും ഈദ് ഘോഷയാത്രകളും ദേശീയ പോരാട്ടത്തിൻ്റെ വേദിയാക്കിയ ബാലഗംഗാധര തിലകനെ നമ്മൾ മറക്കരുതെന്ന് കെപി ശശികല പോസ്റ്റില്‍ പറഞ്ഞു.

അതേസമയം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങളില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുല്ലാര്‍ദേശം പള്ളുരുത്തി ശ്രീ ശങ്കരനാരായണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ എംഎല്‍എ പങ്കുവച്ചിട്ടുണ്ട്.

TP Ashrafali
ബാലഗോകുലം സംഘടിപ്പിച്ച ശോഭായ്ത്രയ്ക്ക് ടിപി അഷ്‌റഫലി എംഎല്‍എ അഭിവാദ്യം അര്‍പ്പിക്കുന്നു isnsta

ലീഗ് എംഎല്‍എ ശോഭായാത്രയില്‍

ആര്‍.എസ്.എസ് കൊണ്ടോട്ടിയില്‍ സംഘടിച്ച ശോഭായാത്രയ്ക്ക് മുസ്‌ലിം ലീഗ് എം.എല്‍.എയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി അഷ്‌റഫലി അഭിവാദ്യമര്‍പ്പിച്ചു. ഇതിന്‍റെ ചിത്രം അഷ്റഫലി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു

ആര്‍വി ബാബുവിന്റെ പോസ്റ്റില്‍ കമന്റ് ആയി ഡീന്‍ കുര്യാക്കോസ് എംപി കട്ടപ്പനയില്‍ ശോഭായാത്രയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല.

Mohammed Shiyas in Sobha yathra
'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'
Mohammed Shiyas in Sobha yathra
'ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം'
Mohammed Shiyas in Sobha yathra
'നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ'; പരിഹസിച്ച് ശിവന്‍ കുട്ടി
Summary

Hindu Aikyavedi leaders hail Mohammed Shiyas MLA for participating Shobhayathra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com