

ഇടുക്കി: കാട്ടുകൊമ്പൻ ചക്കക്കൊമ്പനെ പിടികൂടാനുള്ള മിഷന്റെ ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിട്ടുള്ളത്.
ചക്കക്കൊമ്പൻ മിഷൻ നാളെ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വരും. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മിഷന് മുന്നോടിയായി, സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ മോക് ഡ്രിൽ നടത്തിയിരുന്നു.
തടാകക്കരയില്‍ തുടരുന്ന ഒറ്റയാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ചക്കക്കൊമ്പൻ മിഷൻ കണക്കിലെടുത്ത്നാളെ മുതൽ വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവയും നിരോധിച്ചു. ചക്കക്കൊമ്പൻ ദൗത്യത്തിന് പൂർണ്ണസജ്ജരായതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates