പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ

ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കാസര്‍കോട്: ചിറ്റാരിക്കാലില്‍ വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 

പ്രാര്‍ഥനയുടെ മറവില്‍  പ്രതിയുടെ വീട്ടില്‍ വച്ചും പരാതിക്കാരിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാര്‍ച്ച് മുതല്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com