'രാഷ്ട്രീയവും വിശ്വാസവും'; ക്ഷേത്രോത്സവങ്ങളില്‍ ഇടപെടുന്ന കണ്ണൂര്‍ രാഷ്ട്രീയം

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് സ്വാധീനത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന രീതിയില്‍ തുടങ്ങി, ഇപ്പോള്‍ ക്ഷേത്രോത്സവങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു.
How Kannur's temple fests have became political battle fronts
ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഫയല്‍
Updated on: 
1 min read

കണ്ണൂര്‍: കണ്ണൂരില്‍ എല്ലാത്തിലും രാഷ്ട്രീയമുണ്ട്. അയൽവാസികൾ തമ്മിലുള്ള തര്‍ക്കം മുതല്‍ ക്ഷേത്രോത്സവങ്ങള്‍ വരെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ താമസിക്കുന്ന ജില്ല ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സിപിഎം ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് സ്വാധീനത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന രീതിയില്‍ തുടങ്ങി, ഇപ്പോള്‍ ക്ഷേത്രോത്സവങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു.

പാര്‍ട്ടി കേഡര്‍മാരില്‍ ധാരാളം വിശ്വാസികളുണ്ടെന്നും, ആ പാത പിന്തുടരുന്നതില്‍ നിന്ന് അവരെ വിലക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളില്‍ പലരും ക്ഷേത്ര നടത്തിപ്പില്‍ പങ്കാളികളായിരിക്കാം. എന്നാൽ ആരാധാനാലയങ്ങള്‍ പിടിച്ചെടുക്കുകയെന്നത് പാര്‍ട്ടി അജണ്ടയല്ലെന്നും ജയരാജൻ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവുകളും ക്ഷേത്രങ്ങളും നിയന്ത്രിച്ചത് ആര്‍എസ്എസും സംഘപരിവാറുമായിരിന്നു. അവര്‍ അതിന്റെ മറവിൽ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു. തുടർന്നാണ് വര്‍ഗീയതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പെന്ന രീതിയിൽ ക്ഷേത്രങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും എംവി ജയരാജന്‍ പറഞ്ഞു.

ജില്ലയിലെ പലയിടങ്ങളിലും ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അതിന്റെ ഭാ​ഗമായി സിപിഎമ്മായാലും ബിജെപിയായാലും കോണ്‍ഗ്രസായാലും ക്ഷേത്രത്തിലെ ഘോഷയാത്രകള്‍ വരെ രാഷ്ട്രീയമായ ശക്തിപ്രകടനങ്ങൾക്കുള്ള വേദികളാകുന്നു. ഇത് പലപ്പോഴും രാഷ്ട്രീയമായ സംഘര്‍ഷങ്ങള്‍ക്കും കാരണമായി. അഞ്ച് വര്‍ഷം മുന്‍പ് വരെ ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ചിഹ്നങ്ങളും പതിവായിരുന്നു. 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തോടെയാണ് സംഘര്‍ഷങ്ങള്‍ അവസാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ചില ക്ഷേത്രോത്സവത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ക്ഷേത്രോത്സവങ്ങള്‍ ഓരോ പ്രദേശത്തിന്റെയും ആഘോഷമാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ നിരവധി വിശ്വാസികളുണ്ടെന്നും മിക്ക ക്ഷേത്രങ്ങളും തെയ്യം കാവുകളാണെന്നും അവിടെ ഞങ്ങള്‍ കീഴാള ദേവതകളെ ആരാധിക്കുന്നുവെന്നും അവര്‍ പറയുന്നു. ഞങ്ങളുടെ 'മുത്തപ്പന്‍' സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, സിപിഎം മതപരമായ പാരമ്പര്യങ്ങള്‍ തകര്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. 'ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് ഉള്ളതാണ്. കണ്ണൂരില്‍ സിപിഎം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല. ചില ക്ഷേത്രങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ സിപിഎമ്മിന്റെയും. സംഘര്‍ഷം ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ആവശ്യം വന്നാല്‍ സ്വയം പ്രതിരോധിക്കും,' ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com