വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം സൂക്ഷിക്കാം? നിയമം അറിഞ്ഞില്ലെങ്കില്‍ പണി പാളും!

ആദായ നികുതി റെയ്ഡ് പോലുള്ളവ നടക്കുന്ന സമയത്ത് കണ്ടെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
How much gold can you keep at home? If you don't know, you'll be in trouble!
gold meta AI
Updated on
1 min read

രാനിരിക്കുന്ന ഒരു വര്‍ഷം സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരന്‍മാരോട് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവിനെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വര്‍ണം കൈവശം വെക്കുന്നതിന് നിയമപരമായി പ്രത്യേക പരിധികളൊന്നുമില്ല. കൃത്യമായ രേഖകളും വരുമാന സ്രോതസും ഉണ്ടെങ്കില്‍ എത്ര സ്വര്‍ണം വേണമെങ്കിലും കൈവശം വെയ്ക്കാം. എന്നാല്‍ രേഖകളില്ലാതെ സ്വര്‍ണം സൂക്ഷിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും.

How much gold can you keep at home? If you don't know, you'll be in trouble!
സംഘടനകള്‍ക്ക് തന്നെ അപമാനം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് 'അമ്മ' പിരിച്ചുവിടണം: ജി സുധാകരന്‍

ആദായ നികുതി റെയ്ഡ് പോലുള്ളവ നടക്കുന്ന സമയത്ത് കണ്ടെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ആ കണക്കുകള്‍ ഇങ്ങനെയാണ്

  • വിവാഹിതരായ സ്ത്രീകള്‍- 500 ഗ്രാം

  • അവിവാഹിതരായ സ്ത്രീകള്‍ -250 ഗ്രാം

  • വിവാഹിതരോ അവിവാഹിതരോ ആയ പുരുഷന്‍മാര്‍- 100 ഗ്രാം

കുടുംബത്തിന്റെ സാമൂഹിത നിലവാരമോ വരുമാനമോ പരിഗണിക്കാതെ ഈ പരിധിയില്‍ ഉള്ള സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയില്ല. ഇനി ഈ നിര്‍ദിഷ്ട പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശം ഉള്ളവര്‍ എന്ത് ചെയ്യും? ചില സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ളവര്‍ക്ക് ഇളവ് ലഭിക്കും. അത് ഏതൊക്കെയെന്ന് നോക്കാം

നിര്‍ദിഷ്ട പരിധിയില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടെങ്കില്‍

  • വെല്‍ത്ത് ടാക്‌സ് റിട്ടേണില്‍ സ്വര്‍ണത്തിന്റെ വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇളവ് ലഭിക്കും

  • സ്വര്‍ണം വാങ്ങാനുപയോഗിച്ച പണത്തിന്റെ കൃത്യമായ സ്രോതസ് വ്യക്തമാക്കാന്‍ സാധിച്ചാലും മതി

  • കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും കണക്കിലെടുത്ത് കൂടുതല്‍ അളവ് സ്വര്‍ണം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരമുണ്ട്

  • ഈ ഇളവുകളെല്ലാം സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണ് ബാധകം. സ്വര്‍ണ നാണയങ്ങള്‍ക്കോ ഗോള്‍ഡ് ബാറുകള്‍ക്കോ ഈ പരിരക്ഷ ലഭിക്കില്ല.

  • സ്രോതസ് വ്യക്തമാക്കാന്‍ പറ്റിയില്ലെങ്കില്‍

  • കൈവശമുള്ള സ്വര്‍ണത്തിന്റെ സ്രോതസ് കാണിക്കുന്നതില്‍ പരാജയപ്പെട്ടാല്‍

  • ഇങ്ങനെ വന്നാല്‍ വന്‍ നികുതി നല്‍കേണ്ടി വരും.

  • ക്ലിയര്‍ ടാക്‌സ് റിപ്പോര്‍ട്ട് പ്രകാരം 60% നികുതി, 25% സര്‍ചാര്‍ജ്, 4% സെസ് എന്നിവയുള്‍പ്പെടെ ഏകദേശം 78% വരെ നികുതി അടയ്‌ക്കേണ്ടി വരും.

  • കൂടാതെ നികുതി തുകയുടെ മേല്‍ 10% പിഴയും ഈടാക്കാന്‍ കഴിയും

How much gold can you keep at home? If you don't know, you'll be in trouble!
ഡിവോഴ്‌സിന് ശേഷം 'താലി' ഭര്‍ത്താവിന് തിരികെ നല്‍കണോ? ആര്‍ക്കാണ് അവകാശം-നിയമം അറിയാം
How much gold can you keep at home? If you don't know, you'll be in trouble!
ഇതുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെ ആര് കോടതിയില്‍ പോയിട്ടും കാര്യമില്ല! എന്താണ് കവിയറ്റ് ഹര്‍ജി
How much gold can you keep at home? If you don't know, you'll be in trouble!
നിശ്ചയിച്ച വിവാഹം മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ; നിയമവശങ്ങള്‍ അറിയാം
Summary

How much gold can you keep at home? If you don't know, you'll be in trouble!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com