ഇതുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെ ആര് കോടതിയില്‍ പോയിട്ടും കാര്യമില്ല! എന്താണ് കവിയറ്റ് ഹര്‍ജി

'എന്നെ കേള്‍ക്കാതെ ഈ കേസില്‍ ഒരു ഉത്തരവും പാസാക്കരുത്' എന്നാണ് കവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്
What is a CAVEAT petition?
'എന്നെ കേള്‍ക്കാതെ ഈ കേസില്‍ ഒരു ഉത്തരവും പാസാക്കരുത്' എന്നാണ് കാവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്AI
Updated on
1 min read

ഫാമിലി കേസുകളിലും സ്വത്തു തര്‍ക്ക കേസുകളിലും പലപ്പോഴും നിങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നോ അപ്പീല്‍ കൊടുക്കുമെന്നോ ഒക്കെ ഭയമുണ്ടോ? നിങ്ങളുടെ ഭാഗം കേള്‍ക്കാതെ കോടതി അന്തിമ തീരുമാനമെടുക്കുമെന്ന് ഭയമുണ്ടോ? ഇത് മനസിലിട്ട് ടെന്‍ഷന്‍ കൂട്ടേണ്ട. അതിന് പരിഹാരമുണ്ട്.

നിങ്ങള്‍ക്കെതിരെ ആരെങ്കിലും കോടതിയില്‍ പോകുമെന്ന് തോന്നിയാല്‍ നിങ്ങള്‍ക്കും നിയമപരമായി കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ഉടന്‍ തന്നെ നിങ്ങള്‍ കവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്യുക. ഇത് ഒരു മുന്നറിയിപ്പ് അപേക്ഷയാണ്. 'എന്നെ കേള്‍ക്കാതെ ഈ കേസില്‍ ഒരു ഉത്തരവും പാസാക്കരുത്' എന്നാണ് കാവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സിപിസി സെക്ഷന്‍ 148എ(സിവില്‍ നിയമ നടപടിക്രമം 1908) പ്രകാരമാണ് കാവിയറ്റ് ഫയല്‍ ചെയ്യുന്നത്. കവിയറ്റ് (CAVEAT) ന്റെ ലാറ്റിൻ അർഥം 'let a person beware'.

What is a CAVEAT petition?
സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

എതിര്‍കക്ഷി മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് തോന്നുമ്പോഴും, പ്രോപ്പര്‍ട്ടി, കുടുംബം, ബിസിനസ് തര്‍ക്കങ്ങളില്‍ ex-parte stay/interim order വാങ്ങും എന്നു തോന്നുമ്പോഴൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. ഓര്‍മിക്കേണ്ട കാര്യം കവിയറ്റ് ഫയല്‍ ചെയ്താല്‍ നിങ്ങളുടെ കേസ് ജയിപ്പിക്കുക എന്നതല്ല, ഉത്തരവ് ഇടുന്നതിന് മുമ്പ് കോടതി നിങ്ങളെ കേള്‍ക്കും എന്ന് ഉറപ്പാക്കുക മാത്രമാണ്.

കവിയറ്റ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ എതിര്‍ഭാഗം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്താലോ കേസ് ഫയല്‍ ചെയ്താലോ ഒക്കെ നിങ്ങള്‍ക്ക് നോട്ടീസ് അയക്കണം. ഫയല്‍ ചെയ്യുന്ന ദിവസം മുതല്‍ 90 ദിവസത്തേയ്ക്ക് മാത്രമാണ് ഒരു കാവിയറ്റ് ഹര്‍ജിക്ക് സാധുതയുള്ളത്. 90 ദിവസം കഴിഞ്ഞാല്‍ ആവശ്യമുണ്ടെങ്കില്‍ വീണ്ടും കാവിയറ്റ് പുതുക്കണം. ക്രിമിനല്‍ കേസുകളിലും ആര്‍ട്ടിക്കിള്‍ 226 റിട്ട് പെറ്റീഷനുകളിലും കവിയറ്റ് ഫയല്‍ ചെയ്യാന്‍ പറ്റില്ല. സിവില്‍ നിയമ നടപടിക്രമം പ്രകാരമാണ് കവിയറ്റ് ഫയല്‍ ചെയ്യുക.

What is a CAVEAT petition?
വാഹനാപകടത്തില്‍ 80% അംഗപരിമിതി; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
What is a CAVEAT petition?
നിശ്ചയിച്ച വിവാഹം മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ; നിയമവശങ്ങള്‍ അറിയാം
Summary

What is a CAVEAT petition?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com