വാഹനാപകടത്തില്‍ 80% അംഗപരിമിതി; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

2021 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്
Malappuram native, 80% disabled in car accident, ordered to pay Rs 1.05 crore in compensation
courtfile പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം (1.05 കോടി) രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (മാക്റ്റ്) ഉത്തരവിട്ടു. കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ സ്വദേശി കിണറ്റിങ്ങല്‍ വീട്ടില്‍ മുബഷിറിനാണ് ട്രൈബ്യൂണല്‍ ജഡ്ജി ഈ വന്‍ തുക നഷ്ടപരിഹാരമായി അനുവദിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പങ്കാളികളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് കോടതി വിധിച്ച ഈ തുക മുബഷിറിന് നല്‍കേണ്ടത്.

Malappuram native, 80% disabled in car accident, ordered to pay Rs 1.05 crore in compensation
കന്ധമാലിലും ഗുജറാത്തിലും ഭൂരിപക്ഷ വര്‍ഗ്ഗീയത അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്‍

2021 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മുബഷിര്‍ വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുബഷിറിന്റെ തലയോട്ടിക്ക് ഗുരുതരമായി പൊട്ടലേറ്റു.

അപകടത്തെ തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും മുബഷിറിന് തന്റെ പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Malappuram native, 80% disabled in car accident, ordered to pay Rs 1.05 crore in compensation
മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർവി ബാബുവിനെതിരെ കേസ്
Malappuram native, 80% disabled in car accident, ordered to pay Rs 1.05 crore in compensation
ഇരിക്കൂർ സ്വദേശിയായ പലചരക്ക് വ്യാപാരി വീരാജ്പേട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
Summary

Malappuram native, 80% disabled in car accident, ordered to pay Rs 1.05 crore in compensation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com