'അജിത് ദാദാ അമര്‍ രഹേ'; അജിത് പവാറിന് ജന്മനാടിന്റെ യാത്രയയപ്പ്

വികാരപരമായ മുദ്രാവാക്യങ്ങളോടെ പ്രദേശവാസികള്‍ തങ്ങളുടെ നേതാവിന് അദരം അര്‍പ്പിച്ചു.
Hundreds  pay homage Maharashtra Deputy Chief Minister Ajit Pawar
Hundreds pay homage Maharashtra Deputy Chief Minister Ajit Pawar
Updated on
1 min read

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് വിടനല്‍കി ജന്മനാട്. പവാറിന്റെ കേറ്റ്വാഡിയിലെ വീട്ടിലേക്ക് പവാറിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമവാസികള്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വികാരപരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രദേശവാസികള്‍ തങ്ങളുടെ നേതാവിന് അദരം അര്‍പ്പിച്ചത്.

Hundreds  pay homage Maharashtra Deputy Chief Minister Ajit Pawar
മൂടല്‍ മഞ്ഞ് മൂലമുള്ള കാഴ്ചക്കുറവ് അപകട കാരണം ?; എടിസി നിയന്ത്രണം ഏറ്റെടുത്ത് വ്യോമസേന

അജിത് ദാദയ്ക്ക് മരണമില്ല, അജിത്ത് ദാദാ തിരികെ വരൂ.. ഇതുപോലൊരു നേതാവ് ഇനിയുണ്ടാകില്ല തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഗ്രാമവാസികള്‍ ഉയര്‍ത്തിയത്. ബരാമതി മേഖലയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച അജിത് പവാറിന്റെ ജനസമ്മതി വെളിവാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. അജിത്ത് പവാറിനെ അനുസ്മരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച പലര്‍ക്കും തങ്ങളുടെ സങ്കടം മറച്ചുവയ്ക്കാന്‍ സാധിച്ചില്ല. വ്യക്തിപരമായി പവാര്‍ ചെയ്ത് നല്‍കിയ സഹായങ്ങള്‍ ഉള്‍പ്പെയാണ് പലരും അനുസ്മരിച്ചത്. ഈ പ്രദേശത്ത് 'നല്ല റോഡുകളും സ്‌കൂളുകളും നിര്‍മ്മിച്ചത് പവാറിന്റെ ഇടപെടലുകളാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Hundreds  pay homage Maharashtra Deputy Chief Minister Ajit Pawar
സൈനികന്റെ മകള്‍, 1500 മണിക്കൂര്‍ വിമാനം പറത്തി പരിചയം; അജിത് പവാറിന്റെ പൈലറ്റായിരുന്ന ശാംഭവി പഥക്

വ്യാഴാഴ്ച രാവിലെയാണ് ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ആശുപത്രിയില്‍ നിന്ന് കേറ്റ്വാഡി ഗ്രാമത്തിലേക്ക് പവാറിന്റെ മൃതദേഹം കൊണ്ടുവന്നത്. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍, മക്കളായ പാര്‍ത്ഥ്, ജയ്, ഇളയ സഹോദരന്‍ ശ്രീനിവാസ് പവാര്‍ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ഉള്‍പ്പെടെയുള്ള പ്രമുഖരും കതേവാഡിയിലെ പവാറിന്റെ വസതിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനത്തിലെ സ്‌പോര്‍ട് മൈതാനത്തിന് സമീപം മൃതദേഹം സംസ്‌കരിക്കും. പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

Summary

Hundreds of mourners thronged the residence of Maharashtra Deputy Chief Minister Ajit Pawar at his native village Katewadi near here on Thursday morning to pay their last respects to the leader who died in a plane crash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com