തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

വിമലയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വിമലയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. 
ഭര്‍ത്താവ് ജനാര്‍ദ്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഭാര്യയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയും ഇരുവരും തമ്മില്‍ വഴക്കിട്ടു. രാത്രി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ജനാര്‍ദ്ദനന്‍ വിമലയെ കഴുത്തിന് വെട്ടുകയായിരുന്നു. വിമല തത്ക്ഷണം മരിച്ചു

പൊലീസ് എത്തിയ ശേഷമാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com