HUSBAND ATTACKS WIFE
കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിപ്രതീകാത്മക ചിത്രം

കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Published on

ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഇന്നലെയും ഹോട്ടൽ തുറന്നിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലെത്തിയശേഷമുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നത്.

വഴക്കിനിടെ വിനോദ് കത്തിയെടുത്ത് വിദ്യയെ കുത്തുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പു തന്നെ വിദ്യ മരിച്ചു. സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com