'ഞാന്‍ ഈഴവനായതു കൊണ്ടല്ല യുഡിഎഫ് കണ്‍വീനര്‍ ആക്കിയത്, വെള്ളാപ്പള്ളി നടേശനുമായി അന്നും ഇന്നും നല്ല ബന്ധം'

ഈഴവനായതു കൊണ്ട് ഒരു സ്ഥാനം കിട്ടിയെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് അടൂര്‍ പ്രകാശന്‍.
Adoor Prakash
അടൂര്‍ പ്രകാശ്വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
Updated on
1 min read

കൊച്ചി: ഈഴവന്‍ ആയിപ്പോയതുകൊണ്ടാണ് തന്നെ യുഡിഎഫ് കണ്‍വീനര്‍ ആക്കിയതെന്ന വിശ്വാസം തനിക്കില്ലെന്ന് യുഡിഎഫ് കൺവീനര്‍ അടൂർ പ്രകാശ് എംപി. കോണ്‍ഗ്രസ് എന്നു പറയുന്നത് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ജാതി-മത ചിന്തകള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്. ഈഴവനായതു കൊണ്ട് ഒരു സ്ഥാനം കിട്ടിയെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും അടൂർ പ്രകാശ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു.

'എന്നെ ഏതെങ്കിലുമൊരു ചുമതല പാർട്ടി ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഈ ജനാധിപത്യ പ്രസ്ഥാനത്തില്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചുവെന്നതു കൊണ്ട് കിട്ടിയ അവസരമാണ്. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. അതിൽ ഈഴവ കമ്മ്യൂണിക്ക് പങ്കില്ല. പാര്‍ട്ടി ഏര്‍പ്പിച്ച ചുമതലയില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

'അതേസമയം കോണ്‍ഗ്രസുകാരനായതു കൊണ്ട് എസ്എന്‍ഡിപിയുമായി ബന്ധമില്ലെന്ന് പറയാനുമാകില്ല. എസ്എന്‍ഡിപി യോ​ഗവുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. എന്റെ അച്ഛൻ എസ്എന്‍ഡിപി യോഗത്തിന്‌റെ വൈസ് പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ ബോര്‍ഡില്‍ എന്നെ ആണ് നിര്‍ദേശിച്ചത്. അങ്ങനെ എസ്എന്‍ഡിപി കൗണ്‍സില്‍ അംഗമായി വരെ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍'.- അദ്ദേഹം പറഞ്ഞു

'ഓരോ കാലങ്ങളില്‍ സമുദായ നേതാക്കന്മാര്‍ അവരവരുടെ കാഴ്ചപ്പാടുകള്‍ പറയും. വെള്ളാപ്പള്ളി നടേശനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം എന്നെ മാത്രമല്ല, പലരെയും വിമര്‍ശിച്ചിട്ടുണ്ട്. താൻ തന്നെ ഏല്‍പ്പിച്ച കാര്യം ചെയ്യുക, ഞാന്‍ എന്റെ ജോലിയും ചെയ്യുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്. ഈഴവ കമ്മ്യൂണിറ്റിയില്‍ ഉള്ള ഏക ആള്‍ ഞാന്‍ ആയതുകൊണ്ട് മത്സരിക്കരുതെന്ന് പറഞ്ഞവര്‍ പാർട്ടിക്കുള്ളിലുണ്ട് ഉണ്ട്. അന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala and PK Kunhalikutty on the list of those who received money from CMRL
 PK Krishnadas
Prem Prakash, Koodevide?
PV Anvar Slams UDF Leadership for Beypore defeat
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com