

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍ കെ വിജയന്‍ ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി സിഇഒയായി ജി പ്രിയങ്കയെ നിയമിച്ചു.
തിരുവനന്തപുരം കലക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെ കാസര്‍കോട് കലക്ടറായി നിയമിച്ചു. വി ചെല്‍സാസിനിയെ വയനാട് കലക്ടറായും നിയമിച്ചു. ശ്രീധന്യയ്ക്ക് പകരം, അനു എസ് നായരെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു.
കില ഡയറക്ടര്‍ ആയി ശിഖ സുരേന്ദ്രനെ നിയമിച്ചു. ഡോ. കെ ഹരികുമാര്‍ ആണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ ഡയറക്ടര്‍. സബിന്‍ സമീദ് ആണ് പിആര്‍ഡി ഡയറക്ടര്‍. വി ജയകൃഷ്ണനെ സ്മാര്‍ട്ട് സിറ്റി സിഇഒ ആയി നിയമിച്ചു. വയോജനക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍ ആയി അരുണ്‍ എസ് നായരെ നിയമിച്ചു.
ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കരയെ നിയമിച്ചു. ബിനു ഫ്രാന്‍സിസാണ് പട്ടിക വര്‍ഗ വികസന ഡയറക്ടര്‍. ഡി ധര്‍മ്മലശ്രീയ്ക്ക് ശുചിത്വമിഷന്‍ ഡയറക്ടറിന്റെ അധിക ചുമതല നല്‍കി. കെടിഡിസി എംഡിയായി സുമിത് കുമാര്‍ താക്കൂറിനെ നിയമിച്ചു. കായിക- യുവജന വകുപ്പ് ഡയറക്ടറായി അഖില്‍ വി മേനോന്‍, ഫിഷറീസ് ഡയറക്ടറായി മിസാല്‍ സാഗര്‍ ഭരത്, മൈനിങ് ആന്റ് ജിയോളജി ഡയറക്ടറായി ഡോ. മിഥുന്‍ പ്രേം രാജ് എന്നിവരെയും നിയമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates