'പേര് മാത്രമല്ല, വിലാസവും നല്‍കാം'; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
vd satheesan, pinarayi vijayan
VD Satheesan, Pinarayi VijayanFile Photos
Updated on
1 min read

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. 500ല്‍ താഴെ പഴ്സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്സണല്‍ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒട്ടാകെ 500ല്‍ താഴെ പഴ്സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണ്.

പഴ്സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്‌കെയിലിലാണ് ഇവരെ നിയമിച്ചത്. 2025ല്‍ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും കണക്കുകള്‍ തെറ്റായി ചിത്രീകരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32 പേഴ്‌സണല്‍ സ്റ്റാഫും മറ്റ് മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മൊത്തത്തില്‍ 500ല്‍ താഴെ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

vd satheesan, pinarayi vijayan
'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി
vd satheesan, pinarayi vijayan
'പിണറായി വിജയന്റെ ചോരയ്ക്കായി ഇഡി മുതൽ വിഡി വരെ വീണ്ടും അണിനിരക്കുന്നു !'
vd satheesan, pinarayi vijayan
'കുറഞ്ഞപക്ഷം രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍...'; ആഭ്യന്തരമന്ത്രിക്ക് മറുപടിയുമായി പിണറായി
Summary

CM VD Satheesan reply to Oppn Pinarayi Vijayan on Personal Staff Appointment Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com