'ഡു ഓര്‍ ഡൈ' സാഹചര്യം; ഇനി കോണ്‍ഗ്രസ് തോറ്റാല്‍ പിന്നെ കേരളത്തില്‍ പാര്‍ട്ടിയില്ല: ദീപ ദാസ് മുന്‍ഷി

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു
Deepa Das Munshi, Sunny Joseph
Deepa Das Munshi, Sunny Josephഫയൽ
Updated on
1 min read

കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 'ഡു ഓര്‍ ഡൈ' പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്നും ദീപാ ദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്ത സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ മുന്നറിയിപ്പ്.

Deepa Das Munshi, Sunny Joseph
തരൂരിന് യുഡിഎഫിലും പിന്തുണ നഷ്ടമാകുന്നു; കൈവിട്ട് മുസ്ലിം ലീഗും ആര്‍എസ്പിയും; കോണ്‍ഗ്രസിന് ഒരു നിയന്ത്രണവുമില്ലെന്ന് വിമര്‍ശനം

സംസ്ഥാനത്ത് ഡു ഓര്‍ ഡൈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍, 2026-ല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

കോട്ടയം ജില്ലയില്‍ മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായിട്ടില്ല. 76 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ മാത്രമാണ് പുനഃസംഘടിപ്പിച്ചത്. ജൂലൈയില്‍ തന്നെ ഇത് പൂര്‍ത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ എല്ലാവരും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നിട്ടിറങ്ങണം. കേരളത്തില്‍ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. യുവാക്കള്‍ ഇവിടം വിട്ടുപോകുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇവരെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പദ്ധതി വേണം. പുതിയ കേരളത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ കഴിയണമെന്ന് ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചു.

Deepa Das Munshi, Sunny Joseph
'പഞ്ച പാവമായിരുന്നു, അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ, ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു'; വിപഞ്ചികയ്ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ

കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗത്തില്‍ അധ്യക്ഷനായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ സി ജോസഫ്, കുര്യന്‍ ജോയി, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

Summary

AICC General Secretary Deepa Das munshi has said that the upcoming Panchayat and Assembly elections are a 'do or die' battle for the Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com