'ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകും'; സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമെന്ന് സിപിഐ

ഭരണഘടനയെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ വിയോജിപ്പുമായി സിപിഐ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
Updated on
2 min read

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ വിയോജിപ്പുമായി സിപിഐ. 
ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ വിലയിരുത്തി. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

മന്ത്രി രാജിവയക്കേണ്ടതില്ലെന്നും ഖേദപ്രകടനത്തോടെ വിഷയം അവസാനിച്ചു എന്നാണ് സിപിഎം നിലപാട്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു. 

ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്ത് ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് വേണ്ടി നിര്‍ദേശക തത്വങ്ങള്‍ കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ഭണഘടനയ്ക്ക് ശക്തിയുണ്ടാകില്ല എന്ന ആശങ്കയാണ് താന്‍ തന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഭരണഘടനയെ ബഹുമാനിക്കുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ സാമൂഹ്യ നീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കി കിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് വേണ്ടി നിര്‍ദേശക തത്വങ്ങള്‍ കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ഭണഘടനയ്ക്ക് ശക്തിയുണ്ടാകില്ല എന്ന ആശങ്കയാണ് താന്‍ തന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്.മന്ത്രി പറഞ്ഞു.

ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല. സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട സ്ഥാപനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം ജനാധിപത്യം ഫെഡറല്‍ സംവിധാനം എന്നിവ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുള്ള നിയമങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കും എന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ ചെയ്യുന്നതാണ്. ഇത് ഭരണഘടനയുടെ അന്തസത്തയും മൂല്യവും തര്‍ക്കുമെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്.

പ്രസംഗ സമയത്ത് എംഎല്‍എമാരായ മാത്യു ടി തോമസും പ്രമോദും യോഗത്തിലുണ്ടായിരുന്നു. പ്രസംഗത്തില്‍ ആദ്യാവസാനം ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രസംഗംമാണ് നടത്തിയത്. അവിടെയിരുന്ന ഒരാള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകില്ല. തന്റേതായാ ശൈലിയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പ്രചരിക്കപ്പെടാനും ഇടവന്നിട്ടുണ്ടെങ്കില്‍ ഭരണഘടനയോട് കൂറും വിധേയത്വവുമുള്ള മന്ത്രിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഖേദം പ്രകടിപ്പിക്കുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com