കോണ്‍ഗ്രസിനെ ഉപേക്ഷിച്ചവര്‍ കോട്ട് തുന്നി വരുന്നു, രാഷ്ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം'

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നുവെന്നും ജനവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട് അത് ന്യായീകരിക്കേണ്ട അവസ്ഥ കോണ്‍ഗ്രസിന് വരുത്തരുതെന്നും ജിന്റോ ജോണ്‍ പ്രതികരിച്ചു
Dr. Jinto John
Dr. Jinto Johnfacebook
Edited By:
Updated on
1 min read

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്റോ ജോണ്‍. പത്ത് വര്‍ഷക്കാലം പല പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടാണ് ഈ പാര്‍ട്ടി ഇവിടെയെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നേതാക്കള്‍ മാത്രമല്ല, സാധാരണ പ്രവര്‍ത്തകര്‍ കൂടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിയനമനങ്ങളില്‍ കൃത്യമായ രാഷ്ട്രീയ ബോധ്യം വേണമെന്നും ജിന്റോ പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നുവെന്നും ജനവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട് അത് ന്യായീകരിക്കേണ്ട അവസ്ഥ കോണ്‍ഗ്രസിന് വരുത്തരുതെന്നും ജിന്റോ ജോണ്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് പോയവര്‍ പിന്നീട് കോട്ട് തുന്നി വരുന്നത് കാണുമ്പോള്‍ പ്രതികരിക്കേണ്ടി വരികയാണ്. വ്യക്തിപരമായി ഏതെങ്കിലുമൊരു വ്യക്തിയെ വിമര്‍ശിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന രീതിയോട് എനിക്ക് താല്‍പര്യമില്ല. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് പറയാതിരിക്കാനാവില്ലെന്നും ജിന്റോ ജോണ്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിയനമനങ്ങളില്‍ കൃത്യമായ രാഷ്ട്രീയ ബോധ്യം വേണം. അവിടെ സിപിഎം, സിപിഐ,സംഘ്പരിവാര്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്ലീഡര്‍ എന്നിവര്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് തന്റെ അഭിപ്രായം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ജനദ്രോഹനടപടികളെ ന്യായീകരിച്ചവരെ തുടരാന്‍ നമ്മള്‍ അനുവദിക്കാന്‍ പാടില്ലല്ലോയെന്നും ജിന്റോ പറഞ്ഞു.

Dr. Jinto John
'ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി'

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പതിനായിരത്തിലേറെ രൂപ പല കേസുകളിലായി ഞങ്ങള്‍ ഫൈനടച്ചിട്ടുണ്ട്. അന്നൊക്കെയും ഈ പാര്‍ട്ടിക്കാരാണ്, മുന്നണിക്കാരാണെന്ന് പറയാന്‍ താല്‍പര്യമില്ലാതിരുന്നവര്‍ ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ വക കോട്ടിട്ട് വരുന്നതിനോട് ഞങ്ങളില്‍ പലര്‍ക്കും താല്‍പര്യക്കുറവുണ്ട്. ഇത് കൃത്യമായി പരിശോധിക്കപ്പെടണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ജനദ്രോഹപരമായ സമീപനങ്ങളുടെ തുടര്‍ച്ച അനുവദിച്ചുകൂടാ. കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും ജനപക്ഷനിലപാടുകളും പോളിസികളും കോടതിമുറിക്കകത്തെത്തിക്കാന്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ കടന്നുവരികതന്നെ വേണം'. ജിന്റോ പറഞ്ഞു.

Summary

If there has been a lapse in the government's political appointments, mistake should be corrected Jinto John says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MV Govindan
 KM Abraham
Chief Minister V D Satheesan
Dr. Jinto John
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com