അനാരോഗ്യം: ലോക കേരള സഭ ഉദ്ഘാടനത്തിന് എത്താതെ മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് പകരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം നടത്തിയത്
മുഖ്യമന്ത്രി  പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് പകരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം നടത്തിയത്. 

കനകക്കുന്ന് നിശാഗന്ധിയിലാണ് ഉദ്ഘാനച്ചടങ്ങ്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ലോക കേരളസഭ 18 വരെയാണ് നടക്കുന്നത്.

ലോക കേരള സഭയില്‍ യുഡിഎഫും പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നു നേതൃത്വം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com