നടിയെ അപമാനിച്ച സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി; മാപ്പ് നൽകിയത് ബാധിക്കില്ലെന്ന് പൊലീസ്

നടിയെ അപമാനിച്ച സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി; മാപ്പ് നൽകിയത് ബാധിക്കില്ലെന്ന് പൊലീസ്
കൊച്ചിയിലെ മാളിൽ നടിയെ ആക്രമിച്ച പ്രതികൾ/ ടെലിവിഷൻ ദൃശ്യം
കൊച്ചിയിലെ മാളിൽ നടിയെ ആക്രമിച്ച പ്രതികൾ/ ടെലിവിഷൻ ദൃശ്യം
Updated on: 
1 min read

കൊച്ചി: ഷോപ്പിങ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പിടിയിലായ രണ്ട് യുവാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരുടെ അറസ്റ്റാണ് കളമശേരി പൊലീസ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തിരുന്നു. 

അതിനിടെ അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കി നടി രം​ഗത്തെത്തിയിരുന്നു. തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റ​ഗ്രാമിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്. 

നടി മാപ്പ് നൽകിയെങ്കിലും അത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരേയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഞായറാഴ്ച രാവിലെയാണ് ആദിലും ഇർഷാദും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്. ഞായറാഴ്ച വൈകീട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com