ശബരിമലയില്‍ ഒന്‍പത് ദിവസത്തിനിടെ 41.64 കോടി വരുമാനം; ദര്‍ശനം നടത്തിയത് 6,12,290 പേര്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ഥാടകര്‍ ഇത്തവണ ഇതുവരെ അധികമായെത്തിയെന്നും കണക്കുകള്‍ പറയുന്നു.
Increase in revenue at Sabarimala
ശബരിമല തീര്‍ഥാടകർ ഫയൽ
Updated on
1 min read

ശബരിമല: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ വര്‍ധനവുണ്ടായതായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. മണ്ഡലം - മകരവിളക്ക് മഹോത്സവത്തിനായി ഇത്തവണ നട തുറന്ന് ഒന്‍പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ 41,64,00,065 രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 13,33,79,701 രൂപ കൂടുതലാണെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

വൃശ്ചികം ഒന്നു മുതലുള്ള 9 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ആകെ സന്ദര്‍ശനം നടത്തിയത് 6,12,290 പേരാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ഥാടകര്‍ ഇത്തവണ ഇതുവരെ അധികമായെത്തിയെന്നും കണക്കുകള്‍ പറയുന്നു.

മണ്ഡലം - മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദര്‍ശനത്തിന് എത്തി മടങ്ങുന്ന അയ്യപ്പഭക്തരില്‍നിന്നു ദര്‍ശനവും മറ്റ് സൗകര്യങ്ങളെയും സംബന്ധിച്ചും സംതൃപ്തമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 20ലേറെ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ക്കിങ്, അടിസ്ഥാനസൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകള്‍, അന്നദാനം ഇവയിലെല്ലാം കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കഴിഞ്ഞത് നേട്ടമായി. പൊലീസ് ശക്തവും സുരക്ഷിതവുമായ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ദര്‍ശന സമയം കൂട്ടിയതും പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും കാരണം ഒരു മിനിറ്റില്‍ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതില്‍ നിര്‍ണായകമായെന്ന് പിഎസ് പ്രശാന്ത് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com