വിരലില്‍ പുസ്തകം കറക്കി നേട്ടം; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ശ്രീഹരി മരിച്ച നിലയില്‍

നെഹ്റു കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
India Book of Records holder Sreehari found dead in Kanhangad
ശ്രീഹരി
Updated on
1 min read

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയയ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പടന്നക്കാട് നെഹ്രു കോളജ് വിദ്യാര്‍ഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

India Book of Records holder Sreehari found dead in Kanhangad
ചെണ്ടത്താളത്തിനൊപ്പം അരമണികിലുക്കവും; തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി, വിഡിയോ

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്റു കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

India Book of Records holder Sreehari found dead in Kanhangad
'പൊലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് കരുതണ്ട, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം'

ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Summary

India Book of Records holder Sreehari found dead in Kanhangad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com