കൊച്ചി: കേരളത്തിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിംക്ലറിന് നൽകിയെന്ന ആരോപണത്തിൽ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലറിലൂടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി.
കരാറുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഹജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡാറ്റകൾ ചോർന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയാൻ റിപ്പോർട്ട് പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
സ്വകര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് നൽകിയതു സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് നിയമസഭയിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയുമായി ഹക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലെ രണ്ട് ലക്ഷത്തോളം ആളുകളുടെ ആരോഗ്യ വിവരങ്ങൾ ഇന്ന് അമേരിക്കൻ കുത്തക കമ്പനിയായ സ്പ്രിംഗ്ലറുടെ കൈയിലാണ് . പാവപ്പെട്ട എൻആർഐ സ്വന്തം അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ വേണ്ടി കേരള സർക്കാർ എടുക്കുന്ന നടപടിയിൽ സന്തോഷിച്ച് അവരുടെ സേവനവും പ്ലാറ്റ്‌ഫോമും സോഫ്റ്റ് വെയറും നമുക്കു വേണ്ടി തരാമെന്നു പറഞ്ഞതിൽ എന്ത് തെറ്റാണെന്നാണ് അന്ന് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കേരളത്തിലെ ചാനലുകളായ ചാനലുകളിൽ മുഴുവൻ നടന്ന് ഇതിനെ ന്യായീകരിച്ച് പരിഹാസ്യനായെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡാറ്റാ സുരക്ഷയെ സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ട് സിപിഎമ്മിന്. ഇത് മാനിഫെസ്റ്റോയിൽ എഴുതിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എൽഡിഎഫും ക്യാബിനറ്റ് പോലും അറിയാതെ കേരളത്തിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോർത്തിക്കൊടുത്ത തെറ്റായ നടപടിയാണ് കേരളം കണ്ടത്.
സ്പ്രിംക്ലറുമായി ഇടപാടുണ്ടാക്കുമ്പോൾ നിയമ വകുപ്പുമായോ ധനകാര്യ വകുപ്പുമായോ കൂടിയാലോചിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറി പറഞ്ഞത് ഞങ്ങളോട് ചോദിച്ചില്ല എന്നാണ്. വഞ്ചനക്കേസിൽ പ്രതിയായിരിക്കുന്ന കമ്പനിയാണ് സ്പ്രിംക്ലർ . ആ കമ്പനിയുമായി നടത്തിയ ഇടപാടുകൾ കണ്ടെത്തിയ എം മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അതിന്റെ മുകളിൽ പുതിയൊരു കമ്മിറ്റിയെ വച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
