എല്ലാത്തരം മൂലധനവും ആകര്‍ഷിക്കാന്‍ മുന്‍കൈ എടുക്കണം ; സര്‍ക്കാരിന് സിപിഎം നിര്‍ദേശം
തിരുവനന്തപുരം : എല്ലാത്തരം മൂലധനത്തേയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് സിപിഎമ്മിന്റെ നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗശേഷം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
അഴിമതി രഹിത, സംശുദ്ധ ഭരണം ഉറപ്പുവരുത്താന്‍ സിപിഎം തയ്യാറാക്കിയ മാര്‍ഗരേഖയിലാണ് ഇതടക്കമുള്ള നിര്‍ദേശങ്ങളുള്ളത്. ഭരണത്തുടര്‍ച്ചയിലൂടെ ജനം സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തണമെന്നും മാര്‍ഗരേഖ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു.
മന്ത്രിമാരും പഴ്‌സനല്‍ സ്റ്റാഫും പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട കാര്യങ്ങളും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിനയവും പൊതുനയവും പ്രാവര്‍ത്തികമാക്കണം. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടരുത്.
മന്ത്രിമാരുടെ ഓഫിസ് അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണം. അവിഹിതമായ ഒന്നും സംഭവിക്കരുത്. പാരിതോഷികങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കരുത്. പഴ്‌സനല്‍ സ്റ്റാഫ് അഴിമതിക്കു വിധേയമാകരുത്. ഇവരില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാകണം. മന്ത്രിമാര്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം.
പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഓരോ വകുപ്പും ബദ്ധശ്രദ്ധമായിരിക്കണം. നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രകടനപത്രികയുമായി ഭിന്നത അരുത്. പാര്‍ട്ടി അധികാരകേന്ദ്രമായി മാറരുത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
