20 കാരന് മര്‍ദ്ദനമേറ്റതില്‍ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച; പെണ്‍കുട്ടിയുടെ വ്യാജ പീഡന ആരോപണത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതും മര്‍ദ്ദിച്ചതും കുറ്റകൃത്യമാണെന്നും റിപ്പോർട്ടിലുണ്ട്
koodal police
കൂടൽ പൊലീസ് സ്റ്റേഷൻ, മർദ്ദനമേറ്റ യുവാവ്
Edited By:
Updated on
1 min read

പത്തനംതിട്ട: പതിമൂന്നുകാരി നല്‍കിയ വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 20 കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു.

koodal police
ബൂട്ടിട്ട് ചവിട്ടി കറക്കി, ചൂരല്‍ കൊണ്ട് കാലിലടിച്ചു, ഹൃദ്രോഗിയെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; വ്യാജപീഡന കേസിൽ പൊലീസിനെതിരെ പരാതിയുമായി യുവാവ്

യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. എന്നാല്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതും മര്‍ദ്ദിച്ചതും കുറ്റകൃത്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായാണ് വിവരം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. സബ് ഇന്‍സ്‌പെക്ടറും ഏതാനും സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.

മര്‍ദ്ദനമേറ്റ യുവാവും ഇതേ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യനിയന്ത്രണങ്ങളോടെ കഴിഞ്ഞ തന്നെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി യുവാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു.

Summary

Inspector at fault regarding assault on 20-year-old; Special Branch report on girl's false harassment allegation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com