നിക്ഷേപ തട്ടിപ്പ്; കൈക്കലാക്കിയത് 60 ലക്ഷം; 'ചിലന്തി ജയശ്രി' പിടിയിൽ (വിഡിയോ)

തട്ടിപ്പ് ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ
Investment Fraud
Investment Fraud
Updated on
1 min read

തൃശൂർ: തിരുവില്വാമലയിൽ 'ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതി'യുടെ പേരിൽ 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ 'ചിലന്തി ജയശ്രി' എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രി (61) അറസ്റ്റിൽ. ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും ഇതിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു പുത്തൻചിറ സ്വദേശിയെയാണ് ജയശ്രീ കബളിപ്പിച്ചത്.

2022 ജനുവരി 28നു പുത്തൻചിറ സ്വദേശിയുടെ വീട്ടിലെത്തി ഇവർ 10 ലക്ഷം രൂപ വാങ്ങി. തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി. ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കോടതിയിൽ നൽകിയ പരാതിയിൽ 2024 മാർച്ച് 16നാണ് മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Investment Fraud
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ അപകട യാത്ര, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണിവർ എന്നു പൊലീസ് വ്യക്തമാക്കി.

Investment Fraud
'രാഹുലിന് ചുറ്റും വേലികെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്', വിമര്‍ശിച്ച് ശിവന്‍കുട്ടി
Summary

Investment Fraud: On January 28, 2022, Chilanthi Jayashree went to the house of a Puthenchira native and took 10 lakh rupees. They then took another 50 lakhs through the account and directly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com