പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ ലിങ്ക് അയച്ചുനല്‍കി വന്‍തട്ടിപ്പ്, ഇരയായത് 2700 ഓളം പേര്‍; മൂന്ന് പേര്‍ പിടിയില്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ രാജ്യത്ത് വന്‍ തട്ടിപ്പ്
cyber fraud
cyber fraudimage credit: ians
Updated on
1 min read

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ രാജ്യത്ത് വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പണം തട്ടിയിരുന്നത്.

വാരാണസിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.

cyber fraud
കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍- വിഡിയോ

സംസ്ഥാനത്ത് നിന്ന് 45 ലക്ഷം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ സംഘം കവര്‍ന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

cyber fraud
ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; ഫിറ്റ്‌നെസ് ഇല്ല; അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
Summary

cyber fraud: involving sending links on WhatsApp in the name of Parivahan site, over 2700 victims; three arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com