

മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ എത്തിയ പിവി അൻവർ എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. രാത്രി 11 മണിയ്ക്കാണ് പ്രവർത്തകർക്കൊപ്പം എംഎൽഎ കോളനിയിൽ എത്തിയത്. അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. തുടർന്ന് പ്രദേശത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എംഎൽഎ എത്തിയത് എന്നായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ ആരോപണം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയിലേക്കുള്ള വഴിയിലാണ് തടഞ്ഞത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പിവി അൻവറിന്റെ പരാതിയിൽ തടയാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ തനിക്ക് യുഡിഎഫ് പ്രവർത്തകരിൽ നിന്ന് തനിക്ക് വധഭീഷണി ഉയർന്നതായി അൻവർ ആരോപിച്ചു. മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്നും ഇവിടെ നിന്ന് ജീവനോടെ പോകില്ല എന്നു വധഭീഷണി മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ അക്രമം എന്നാണ് എംഎൽഎ ഫേയ്സ്ബുക്കിൽ കുറിച്ചത്.
നിലമ്പൂരിലെ ജനങ്ങൾ പതിനോരായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച അവരുടെ ജനപ്രതിനിധിയാണു ഞാൻ.ആ എനിക്ക് രാത്രി പത്ത് കഴിഞ്ഞാൽ എന്റെ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ല."മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്ന് അറിയില്ലേ..ഇവിടെ നിന്ന് ജീവനോടെ പോകില്ല"എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ അക്രമം.നിന്നെയൊന്നും ഭയന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ല.പരാജയഭീതി ഉണ്ടെങ്കിൽ അക്രമമാകരുത് മറുപടി.കാലം മാറി.ജനങ്ങൾ ഇന്ന് എനിക്കൊപ്പമുണ്ട്.ഓർത്താൽ നന്ന്..- അൻവർ കുറിച്ചു. സംഘർഷത്തിന്റെ വിഡിയോയും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates