പുലിയെ കണ്ടെന്നത് അഭ്യൂഹം മാത്രം; വിശദീകരണവുമായി  വനം വകുപ്പ്

സ്ഥലത്തുനിന്നും  പുലിയുടെ എന്ന് സംശയിക്കുന്ന ഒരു കാല്‍പാടുകളും കണ്ടിരുന്നു.
മാധ്യമങ്ങളോട് വിശദീകരിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍
മാധ്യമങ്ങളോട് വിശദീകരിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍
Updated on
1 min read

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പുലിയെ കണ്ടെന്നത് അഭ്യൂഹം മാത്രമെന്ന് വനം വകുപ്പ്. കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് സ്ഥലത്ത് പരിശോധന  നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ വിദ്യാനികേതന്‍ സ്‌കൂളിന് പരിസരത്ത് പുലിയെ  കണ്ടതായി നേപ്പാള്‍ സ്വദേശിയായ സ്‌കൂള്‍ ജീവനക്കാരന്‍ പറഞ്ഞിരുന്നു. കൂടാതെ സ്ഥലത്തുനിന്നും  പുലിയുടെ എന്ന് സംശയിക്കുന്ന ഒരു കാല്‍പാടുകളും കണ്ടിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് നടത്തിയ  വിശദമായ പരിശോധനക്ക് ശേഷമാണ് കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com