

സുല്‍ത്താന്‍ ബത്തേരി: വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് ചീരാലില്‍ നാളെ ജനകീയ സമിതിയുടെ ഹര്‍ത്താല്‍. രണ്ടാഴ്ചക്കിടെ ഏഴ് പശുക്കളെയാണ് കടുവ കൊന്നത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. രാമചന്ദ്രന്‍ എന്നയാളുടെ പശുവാണ് ഏറ്റവും ഒടുവില്‍ ഇരയായത്.
ആക്രണത്തില്‍ പരിക്കേറ്റ് അവശനിലയിലായ പശുക്കളുമുണ്ട്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടിന് സമീപത്തുപോലും കടുവയുടെ സാന്നിധ്യമില്ല. കാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ രാത്രിസമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്വര്‍ണ കവചവാലന്‍' വീണ്ടും കണ്മുന്നില്; പാമ്പിനെ കണ്ടെത്തിയത് 142 വര്‍ഷങ്ങള്‍ക്ക് ശേഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates