എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി; എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കുട്ടികൾ ഒന്നിച്ചെത്തി പരീക്ഷ നടത്തുന്നത് രോ​ഗവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. നേരത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com