ഐടിഐകള്‍ തിങ്കളാഴ്ച തുറക്കും ; ഒരു സമയം 50 ശതമാനം പേര്‍ മാത്രം

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപനമേധാവിമാര്‍ ഉറപ്പു വരുത്തണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപനമേധാവിമാര്‍ ഉറപ്പു വരുത്തണം. ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റു ക്രമീകരണങ്ങള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടററെ ചുമതലപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com