റിസോര്‍ട്ടില്‍ ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 18 പേര്‍ക്ക് സ്ഥലംമാറ്റം

13 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരേയും അഞ്ച് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയുമാണ് സ്ഥലംമാറ്റിയത്
jail officer's meeting
ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥർ യോഗം ചേർന്നുടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം : ജയില്‍ വകുപ്പിലെ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ രഹസ്യയോഗം ചേര്‍ന്ന സംഭവത്തില്‍ നടപടി. 18 ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 13 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരേയും അഞ്ച് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയുമാണ് സ്ഥലംമാറ്റിയത്.

ജനുവരിയിലാണ് 18 ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ യോഗം. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് സ്റ്റാറ്റസും മറ്റും പുറത്തുവന്നതോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com