Janshatabdi was granted a stop at Changanassery
ജനശതാബ്ദിക്ക് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചുഫയല്‍ ചിത്രം

ജനശതാബ്ദിക്ക് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു

റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
Published on

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശ്ശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നും എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Janshatabdi was granted a stop at Changanassery
ഒരു തേങ്ങയ്ക്ക് പൊറോട്ടയും ചായയും, ഒരെണ്ണം കൂടി കൊടുത്താല്‍ ചിക്കന്‍ കറി; ശ്രീധരന്റെ ചായക്കട നൊസ്റ്റാള്‍ജിക് വൈബ്

എംപിയുടെ കുറിപ്പ്

റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായി 12081/82 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിപ്പിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ ആകും.

Summary

Janshatabdi was granted a stop at Changanassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com