'സഖാക്കൾ സദയം ക്ഷമിക്കുക, കഞ്ചാവ് വലിക്കാത്ത എനിക്ക് ഒന്നും മനസിലായിരുന്നില്ല; കമന്റോളികളായ സൈബര്‍ അടിമകള്‍'; ട്രോളി ജോയ് മാത്യു

ഞാൻ ഇക്കാര്യം മനസ്സിലാക്കാൻ വൈകിയതിൽ സഖാക്കൾ സദയം ക്ഷമിക്കുക.
joy mathew
ജോയ് മാത്യു
Updated on
1 min read

കൊച്ചി: പികെ ശശിയുടെ കഞ്ചാവ് പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും സൈബര്‍ സഖാക്കളെയും ട്രോളി നടനും സംവിധായകനുമായ ജോയ് മാത്യു. 'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്' - എന്നാണ് ജോയ് മാത്യു ഫെയ്‌സ്്ബുക്കില്‍ കുറിച്ചത്

joy mathew
55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

ഞാൻ ഇക്കാര്യം മനസ്സിലാക്കാൻ വൈകിയതിൽ സഖാക്കൾ സദയം ക്ഷമിക്കുക. ഞാൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രാഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല..

ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് "ഞങ്ങൾക്ക് കഞ്ചാവ് തരൂ ഞങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെ "എന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബർ അടിമകൾ....എന്ന്ഇപ്പോഴാണ് മനസ്സിലായത്.

സഖാവിന് നന്ദി.

(തെളിവുകൾ കമന്റു ബോക്സിൽ വീഡിയോ ആയി കിടക്കുന്നുണ്ട് )

Summary

Joy Mathew Trolls CPM on Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com