ദേശീയ നേതാക്കൾ വരുന്നില്ലെന്ന് കടകംപള്ളി, 'പരാതി'ക്ക് പരിഹാരവുമായി ശോഭ, മോദിയുടെ പരിപാടിയിലേക്ക് ക്ഷണം
തിരുവനന്തപുരം; എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ബിജെപിയുടെ ദേശീയ നേതാക്കൾ കഴക്കൂട്ടത്തേക്കു വരുന്നില്ലെന്ന കടകംപള്ളിയുടെ വിമർശനത്തെ പരിഹസിച്ചുകൊണ്ടാണ് ശോഭ തുറന്ന ക്ഷണക്കത്ത് എഴുതിയുടേയും. മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങുകളിലേക്കാണു കടകംപള്ളിക്കു ക്ഷണം. ഫേയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. ബിജെപി സംസ്ഥാന സമിതിക്ക് താൽപര്യം ഇല്ലാതിരുന്ന ശോഭയെ കേന്ദ്രത്തിനും വലിയ താൽപര്യമില്ലെന്നും, ഇക്കാരണത്താൽ തിരുവനന്തപുരത്തെത്തുന്ന ദേശീയ നേതാക്കൾ കഴക്കൂട്ടത്ത് എത്തുന്നില്ലെന്നുമായിരുന്നു കടകംപള്ളിയുടെ ആരോപണം. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ തന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ എന്നു പറഞ്ഞുകൊണ്ടാണ് ക്ഷണം എത്തിയത്.
ശോഭ സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം
ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.
കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കൾ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാൻ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാൽ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

