'ടൂറിസം വിപ്ലവത്തിന് കടമക്കുടി ഗ്രാമം തയ്യാറാണോ?'

സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ കടമക്കുടി നിറയുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രദേശത്ത് സൗകര്യങ്ങളുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് മുരളി തുമ്മാരുകുടി.
Kadamakkudy Kerala's suburb trending in social media
Kadamakkudy Kerala's suburb trending in social media Social media
Updated on
2 min read

കൊച്ചി: എറണാകുളത്തെ കടമക്കുടി ദ്വീപിനെ പ്രശംസിച്ച വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റും പിന്നാലെ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കേരളത്തിലേക്കുള്ള ക്ഷണവും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യാവസ്ഥയിലെ പിന്നോക്കാവസ്ഥയും ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ കടമക്കുടി നിറയുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രദേശത്ത് സൗകര്യങ്ങളുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് മുരളി തുമ്മാരുകുടി.

Kadamakkudy Kerala's suburb trending in social media
'നിപ ബാധിത ജില്ലകളില്‍ ഞാന്‍ ചുറ്റിത്തിരിയുന്നതിന്റെ പ്രധാന കാരണം വീണാ ജോര്‍ജ്ജ്' ; ഡോക്ടറുടെ കുറിപ്പ്

ഇപ്പോഴത്തെ ചര്‍ച്ചകള്‍ കടമക്കുടിയെ കൊല്ലങ്കോടിന്റെ അവസ്ഥയിലേക്ക് എത്തിച്ചേക്കും എന്ന് മുന്നറിയിപ്പ് കൂടിയാണ് തുമ്മാരുകുടി ചുണ്ടിക്കാട്ടുന്നത്. ടൂറിസം വിപ്ലവത്തിന് ഗ്രാമം തയ്യാറല്ലെന്നാണ് കാഴ്ചയില്‍ നിന്നും വ്യക്തമാകുന്നത് എന്നും തുമ്മാരുകുടി പറയുന്നു. ബോട്ടിങ്ങിന് ആവശ്യമായ ജെട്ടിയോ ബോട്ടില്‍ ലൈഫ് ജാക്കറ്റോ ഇല്ല സുരക്ഷ പോലീസ് ഔട്ട്‌പോസ്റ്റ് ഒന്നും കണ്ടില്ലെന്നും തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.

'കേരളത്തിലെ കടമക്കുടി... ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍ ഒന്ന്. ഈ ഡിസംബറില്‍ കൊച്ചിയിലേക്ക് ബിസിനസ് ടൂര്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് അര മണിക്കൂര്‍ മാത്രം അകലെയാണിത്' എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിപ്പ്. ട്വീറ്റിന് മറുപടിയായി അവിശ്വസനീയമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പ്രതികരിച്ചു. പിന്നാലെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായത്.

Kadamakkudy Kerala's suburb trending in social media
'ഓറഞ്ച് പൂച്ച അത്ര വെടിപ്പല്ല, സൂക്ഷിക്കണം'; മുന്നറിയിപ്പുമായി പൊലീസ്

മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് പൂര്‍ണരൂപം-

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം

കടമക്കുടിയെപ്പറ്റി ശ്രീ @Anand Mahindra ഇങ്ങനെ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രി ശ്രീ മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്

നല്ലത്

കൊല്ലങ്കോടിനെപ്പോലെ ഇനി ആ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും

അതും നല്ലത്

പക്ഷെ വരാനിരിക്കുന്ന ടൂറിസം വിപ്ലവത്തിന് ഗ്രാമം തയ്യാറാണോ എന്നതാണ്

കണ്ടിടത്തോളം അല്ലേയല്ല.

മെയിന്‍ റോഡില്‍ നിന്നും ഇടറോഡിലേക്ക് അഞ്ചു മീറ്റര്‍ മാറിയാല്‍ കുണ്ടും കുഴിയുമാണ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു സംവിധാനവുമില്ല. റോഡിനിരുപുറവും വേണം. നൂറു കാറുവന്നാല്‍ ട്രാഫിക്ക്ജാമും ബ്ലോക്കും കശപിശയുമാകും രാവിലെ എത്തിയപ്പോള്‍ അവിടെ മെയിന്റോഡില്‍ ഒരു ചായക്കടപോലുമില്ല. രണ്ട് ഐസ് സ്‌ക്രീം ട്രക്കുകള്‍ കണ്ടു ടോയ്‌ലറ്റ് സൗകര്യം കണ്ടില്ല. ഇല്ല എന്നു പറയുന്നില്ല കാണാത്തതാകാം മാലിന്യസംഭരണത്തിന്റെ കാര്യം അന്നേ പറഞ്ഞിരുന്നു ബോട്ടിംഗിനായി കണ്ടത് ഒരാള്‍ തുഴയുന്ന കൊതുമ്പു വള്ളമാണ്, അതിന് അടുക്കാന്‍ സൗകര്യമായ ജെട്ടിയോ ബോട്ടില്‍ ലൈഫ് ജാക്കറ്റോ ഇല്ല സുരക്ഷ പോലീസ് ഔട്ട്‌പോസ്റ്റ് ഒന്നും കണ്ടില്ല, സദാചാരപോലീസിംഗിന് കൂറുള്ള സ്ഥലം പോലെ തോന്നി കുറ്റപ്പെടുത്താന്‍ വേണ്ടി പറയുന്നതല്ല. കണ്ട നല്ല കാര്യങ്ങള്‍ അന്നേ പറഞ്ഞിരുന്നല്ലോ

ഇതൊരു അവസരമാണ് ദിവസവും പതിനായിരങ്ങള്‍ വരുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു ടൂറിസം സംവിധാനം ഉണ്ടാക്കാം അവിടുത്തെ ജനപ്രതിനിധികള്‍ വേണ്ടത്ര പദ്ധതികള്‍ ഉണ്ടാക്കി മന്ത്രിക്കും ശ്രീ ആനന്ദ് മഹീന്ദ്രക്കും സമര്‍പ്പിച്ചാല്‍ മതി ഉത്തരവാദിത്തമുള്ള ടൂറിസവും സുസ്ഥിര വികസനവും ഉയര്‍ന്ന ടൂറിസ്റ്റുകളുടെ എണ്ണവും തനതുസംസ്‌കാരങ്ങള്‍ സംരക്ഷിക്കലും ഒക്കെ ഒരുമിച്ച് സാധ്യമാണ്

ഒത്തു ശ്രമിച്ചാല്‍ മതി

മുരളി തുമ്മാരുകുടി

Summary

Industrialist Anand Mahindra’s praise for Kadamakkudy Island in Ernakulam and Minister P.A. Mohammed Riyas’s invitation to visit Kerala have sparked widespread discussion but they’ve also drawn attention to lagging infrastructure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com