കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍

അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.
dead body
മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ( dead body )പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയുടെ മൃതദേഹം ചിറയിന്‍കീഴില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവിധ കേസുകളില്‍ പ്രതിയാണ് ഫൈസല്‍.

ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

അടുത്തിടെയാണ് ഫൈസല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഫൈസല്‍ കാപ്പ കേസ് പ്രതി ആയതിനാല്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫൊറന്‍സിക് നടപടികള്‍ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

dead body
കുറഞ്ഞ വീര്യമുള്ള മദ്യത്തിന്റെ നികുതി കുറയ്ക്കൽ: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മോൺ. യുജിൻ പെരേര
dead body
സ്വകാര്യ ഭൂമിയിൽ ഇനി ജോലി ചെയ്യില്ല; വിബി ജി റാം പദ്ധതി ഇന്നുമുതൽ; കേരളത്തിൽ ദിവസ വേതനം 401 രൂപ
Summary

Kappa case accused Minnal Faisal's burnt body found in a building in a deserted area

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com