KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു

സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ മാർക്ക് കൂടി പരിഗണിച്ച ശേഷമേ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ
KEAM exam
KEAM Exam Gemini AI representative purpose only
Updated on
1 min read

തിരുവനന്തപുരം: ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക് വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മാത്രമായിരിക്കും പുതിയ ഫലപ്രഖ്യാപനം നടത്തുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതേത്തുടർന്ന് പുതിയ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചിരുന്നു.

KEAM exam
പാർട്ടി ചർച്ച ചെയ്യും, ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം; മദ്യനയത്തിൽ കെ സി വേണു​ഗോപാൽ

ഒരു വിദ്യാർത്ഥിക്കും അവസരം നഷ്ടമാകരുത്: മന്ത്രി

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുണ്ടായ ആശങ്കകൾ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിഷയത്തിൽ ഇടപെടുകയായിരുന്നു. സിബിഎസ്ഇ പുനർമൂല്യനിർണ്ണയ ഫലം വന്നത് ഇന്നലെ രാത്രി മാത്രമായതിനാൽ വിദ്യാർത്ഥികൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ ആവശ്യത്തിന് സമയം ലഭിച്ചിട്ടില്ല. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശന പ്രക്രിയയിൽ തുല്യമായ അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അതിനാൽ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടുന്നതുൾപ്പെടെയുള്ള ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്," - ഉന്നതവിദ്യാഭ്യാസ അറിയിച്ചു

മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള പുതുക്കിയ തീയതിയും സമയക്രമവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. എല്ലാ വിദ്യാർത്ഥികളുടെയും പ്ലസ് ടു മാർക്കുകൾ കൂടി ക്രോഡീകരിച്ച ശേഷമുള്ള പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

KEAM exam
'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി
KEAM exam
കള്ളും മീന്‍തലയും കഴിച്ചു; യുവാവിന്റെ മരണം ഭക്ഷവിഷബാധ മൂലം?; 5 പേര്‍ ചികിത്സയില്‍
KEAM exam
'പ്രിയദർശിനി' പദ്ധതിക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി തുടരാം
Summary

Sprinting a major operational pause across the professional education sector, the Commissioner for Entrance Examinations (CEE) postponed the scheduled announcement of the KEAM 2026 rank list on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com